എന്നെപ്പറ്റി ഒരല്പം2014 ഒക്‌ടോബറിൽ ജീവിതത്തിലെ ഏകവിദേശയാത്ര നടത്തിയ അവസരത്തിൽ
ഷാർജ - കൽബ റോഡിലെ Wadi Al Helo Tunnel (1) - ന്റെ കവാടത്തിൽ നിന്നും എടുത്ത ചിത്രം

സ്ഥലം: എറണാകുളം ജില്ലയിൽ കൊച്ചിക്കായലിനും അറബിക്കടലിനും ഇടയിൽ സ്ഥിതിചെയ്യുന്ന വൈപ്പിൻ എന്ന ദ്വീപിലെ കുഴുപ്പിള്ളി എന്ന കടലോരഗ്രാമം.
വിദ്യാഭ്യാസം: സെന്റ്  ഗ്രിഗറീസ് യു പി സ്ക്കൂൾ കുഴുപ്പിള്ളി, ഹിദായത്തുൾ ഇസ്ലാം ഹൈസ്ക്കൂൾ എടവനക്കാട്, മഹാരാജാസ് കോളേജ് എറണാകുളം(പ്രി-ഡിഗ്രീ) , ഗവണ്മെന്റ് പോളിടെക്നിക് കളമശ്ശേരി (ഡിപ്ലോമ ഇൻ ഇലക്‌ട്രിക്കൽ എഞ്ചിനീയറിങ്), ലാൽ ബഹദൂർ ശാസ്ത്രി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്നോളജി (ഓട്ടോകാഡ്) എന്നിവിടങ്ങളിൽ. 
ജോലി: നെയ്‌വേലി ലിഗ്നൈറ്റ് കോർപ്പറേഷനിൽ ഒരു കോൺട്രാക്ടറുടെ കീഴിലും, കളമശ്ശേരി ട്രാവൻകൂർ കെമിക്കൽസ് മാനുഫാക്ചറിങ്ങ് കമ്പനി ലിമിറ്റഡ് (ടി സി എം) തൊഴിൽ പരിശീലനം. പിന്നെ 1998 മുതൽ കളമശ്ശേരിയിൽ തന്നെ ഡെൽറ്റ എഞ്ചിനീയറിങ്ങ് കമ്പനി എന്ന സ്ഥാപനത്തിൽ ജോലിചെയ്തുവരുന്നു.

       കമ്പ്യൂട്ടർ ലോകവുമായുള്ള എന്റെ ബന്ധം തുടങ്ങുന്നത് 1998-ൽ ആദ്യമായി ഒരു ഇ-മെയിൽ അക്കൗണ്ട് തുടങ്ങുന്നതിലൂടെ യാണ്. ആദ്യകാലങ്ങൾ യാഹൂ വഴി ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും സമാനഅഭിരുചിയുള്ള സുഹൃത്തുക്കളെ കണ്ടുമുട്ടി.  പിന്നീട് വന്ന സോഷ്യൽ മീഡിയകൾ ബ്ലോഗും ഓർക്കുട്ടും, ബസ്സും, ഗൂഗിൾ പ്ലസ്സും, ഫേസ്ബുക്കുമെല്ലാം കൂടുതൽ വിശാലമായ ഒരു ലോകം തുറന്നു തന്നു. എന്റെ അബദ്ധധാരണകളെ തിരുത്താനും കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാനും ഈ മാദ്ധ്യമങ്ങൾ സഹായിച്ചു. ഒപ്പം എനിക്ക് പറയാനുള്ള കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെയ്ക്കാനുള്ള ഒരു വേദിയും ലഭിച്ചു. അങ്ങനെ ഈ നവമാദ്ധ്യമത്തിലൂടെ വിശാലമായ ലോകത്തോട് സംവദിച്ചുകൊണ്ട് കൂടുതൽ സൗഹൃദങ്ങൾ ഉണ്ടാക്കിക്കൊണ്ട്, കൂടുതൽ അറിവുകൾ നേടിക്കൊണ്ടുള്ള യാത്ര തുടരുന്നു.

    എന്റെ ബ്ലോഗുകൾ, ജി+, ഫേസ് ബുക്ക് എന്നിവയിലേയ്ക്കുള്ള ലിങ്കുകൾ ഇവിടെ ഉണ്ട്. നിർദ്ദേശങ്ങൾ വിമർശനങ്ങൾ, അഭിനന്ദനങ്ങൾ അങ്ങനെ നിങ്ങളുടെ അഭിപ്രായം എന്തുതന്നെ ആയാലും ഓരോ പോസ്റ്റിലും നിങ്ങൾ രേഖപ്പെടുത്തണം എന്നൊരു അഭ്യർത്ഥനയാണ് എനിക്കുള്ളത്.